2007, നവംബർ 28, ബുധനാഴ്‌ച

പ്രിയപ്പെട്ട തീവ്രവാദികള്‍ക്ക്‌...



നിങ്ങളുടെ മനസ്സിനോട്‌ സംസാരിക്കാന്‍ എനിക്കാവില്ല. നിങ്ങളുടെ വിചാരങ്ങളോട്‌ സംസാരിക്കാം.
കാരണം, വിചാരങ്ങളില്‍ ജീവിക്കുന്നവരാണ്‌ നിങ്ങള്‍.
ഖേദകരമായൊരു വസ്‌തുത പറയട്ടെ,നിങ്ങളുമായി സംസാരിക്കാന്‍ എനിക്ക്‌ തീരെ താത്‌പര്യവുമില്ല. കൊലപാതകികളുടെയും സ്‌നേഹശൂന്യരുടെയും മനുഷ്യത്വമില്ലാത്തവരുടെയും ഭാഷ എനിക്കറിയാത്തതാണ്‌ കാരണം. എങ്കിലും ചില ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കാം. അതിതാണ്‌:
യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ അമ്മയുടെ മുലപ്പാല്‍ കുടിച്ച്‌ വളര്‍ന്നവരാണോ?്‌
നിങ്ങളുടെ ബാല്യകാലം നിങ്ങള്‍ക്കോര്‍മ്മയുണ്ടോ?
കളിച്ചുവളര്‍ന്ന ഓര്‍മ്മകള്‍ സൂക്ഷിക്കുന്നുണ്ടോ?വുശുദ്ധ ഗ്രന്ഥം എന്നെങ്കിലുമൊരിക്കല്‍ നിങ്ങള്‍ തൊട്ടുനോക്കിയിട്ടുണ്ടോ?
ഞങ്ങളൊക്കെ പഠിച്ച സ്‌കൂളില്‍ തന്നെയാണോ നിങ്ങളും പഠിച്ചത്‌?
ഈ തെരുവോരങ്ങളില്‍ തന്നെയാണോ നിങ്ങള്‍ കറങ്ങിനടന്നിരുന്നത്‌?
മറ്റുള്ളവരെപ്പോലെ കഥയും കവിതയും ചിത്രവും സന്തോഷവുമൊക്കെ നിങ്ങളും ആസ്വദിക്കാറുണ്ടോ?ഈത്തപ്പനകളെയും മഴയെയുമൊക്കെ നിങ്ങളും ഇഷ്‌ടപ്പെടുന്നുണ്ടോ?
എങ്ങനെയാണ്‌ ഇത്ര കഠിനമായ ജീവിതത്തെ വെറുക്കാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്നത്‌?നിങ്ങള്‍ മനുഷ്യവര്‍ഗത്തില്‍ പിറന്നവര്‍ തന്നെയോ? മനുഷ്യരാണോ?
അതോ മൃഗമോ?(മൃഗമാണെങ്കില്‍ തന്നെ അകാരണമായി സ്വന്തം വര്‍ഗത്തില്‍പ്പെട്ടവരെ കൊല്ലാറില്ലല്ലോ!)തീര്‍ച്ച, നിങ്ങള്‍ നരകത്തിന്റെ സന്തതികള്‍ തന്നെ. നരകത്തെ സ്‌നേഹിക്കുന്നവര്‍. പൊയ്‌ക്കോളൂ മുമ്പീന്ന്‌. മരണത്തെ സ്‌നേഹിക്കുന്ന നീചരെ, പൊയ്‌ക്കോളൂ നരകത്തിലേക്ക്‌.കാരണം, ഞങ്ങള്‍ക്ക്‌ ജീവിതത്തോട്‌ അത്രമാത്രം സ്‌നേഹമാണ്‌. ഞങ്ങളുടെ കുടുംബത്തെ, പൂക്കള്‍ പോലുള്ള കുട്ടികളെ, നാടിനെ, രാജ്യത്തെ... ഞങ്ങള്‍ക്ക്‌ ജീവിക്കണം.ദൈവത്തിന്‌ ഞങ്ങളെ വേണം. അതിനാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌.
ഇല്ല, നിങ്ങളുടെ മനസ്സ്‌ മാറുന്നില്ല.നിങ്ങള്‍ക്ക്‌ തീയോട്‌ തന്നെയാണ്‌ ഇഷ്‌ടം. നിരപരാധികളെ ഒന്നടങ്കം വിഴുങ്ങുന്ന, നരകത്തിലേതുപോലുള്ള തീ.
പക്ഷെ, നിങ്ങളുടെ സമയം തീരാറായി. നിങ്ങള്‍ തീകൊളുത്തുമ്പോള്‍ ഞങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ മഴ പെയ്യിക്കും. നിങ്ങള്‍ മുള്ളുകള്‍ നടുമ്പോള്‍ ഞങ്ങള്‍ വിത്തുപാകും.കെട്ടിടങ്ങള്‍ തകര്‍ക്കുമ്പോള്‍ അര്‍ത്ഥങ്ങള്‍ പണിയും. പേനകള്‍ നശിപ്പിക്കുമ്പോള്‍ സ്വപ്‌നങ്ങള്‍ സൂക്ഷിക്കും. ആയുധങ്ങള്‍ക്ക്‌ മൂര്‍ച്ച കൂട്ടുമ്പോള്‍ സ്‌നേഹത്തിന്റെ മതില്‍ക്കെട്ടുകള്‍ നിര്‍മ്മിക്കും.ഇല്ല, ഒരിക്കലും നിങ്ങള്‍ക്ക്‌ വിജയമില്ല. അങ്ങനെ തോന്നുമ്പോള്‍ നിങ്ങള്‍ കൊന്നുകുഴിച്ചുമൂടിയ പിഞ്ചുകുഞ്ഞുങ്ങളുടെ മുഖങ്ങള്‍ നിങ്ങള്‍ കാണും. അമ്മമാരുടെ കണ്ണുനീര്‍ നിങ്ങളെ കുത്തിനോവിക്കും.നിങ്ങള്‍ വിധവകളാക്കിയവരുടെ ശാപത്തില്‍ വെന്തുരുകും.ആശ്രയം നഷ്‌ടപ്പെട്ട വൃദ്ധരുടെ കരച്ചില്‍ നിങ്ങളുടെ ഹൃദയത്തില്‍ മുള്ളാണികളായി പതിയും. ഇനിയും വൈകിയിട്ടില്ല കൂട്ടരെ... ചെയ്‌തുപോയ തെറ്റുകള്‍ക്ക്‌ പശ്ചാത്തപിച്ച്‌ ശുദ്ധമായ ഹൃദയത്തോടെ മടങ്ങിവന്നാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊരു സമ്മാനം തരും- മാപ്പ്‌.

ജീവിതത്തിന്റെ അര്‍ത്ഥം ഉള്‍ക്കൊള്ളാതെ തീവ്രവാദത്തിന്റെ കരിമ്പടമെടുത്ത്‌ സ്വയം മൂടുന്ന യുവാക്കളോട്‌ ഡോ.അബ്‌ദുല്‍ റഹ്‌മാന്‍ അല്‍ ഹബീബ്‌ ഒരു തുറന്ന കത്തിലൂടെ പറഞ്ഞത്‌.

6 അഭിപ്രായങ്ങൾ:

rajesh പറഞ്ഞു...

നല്ല strong മെസേജ്‌. എന്തു ചെയ്യാം. നമ്മളൊന്നും ഇതു വായിച്ചിട്ടിട്ട്‌ കാര്യമില്ലല്ലോ?

എന്റെ മറ്റൊരു ബ്ലോഗില്‍ പറഞ്ഞതുപോലെ - "നമ്മള്‍ കൈ അയഞ്ഞു നല്‍കുന്ന സംഭാവനകള്‍ അനാത്ഥരെ രക്ഷിക്കുന്നതിനാണോ സ്ര്ഷ്ടിക്കുന്നതിനാണോ ഉപയോഗിക്കപ്പെടുന്നത്‌" എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

അലിഅക്‌ബര്‍ പറഞ്ഞു...

തള്ളക്കോഴിയുടെ അകിട്ടില്‍ പതിഞ്ഞിരുന്ന്‌ ആകാശത്തേക്കു നോക്കുന്ന കോഴിക്കുഞ്ഞുങ്ങളുടെ ഉള്ളില്‍ പിടച്ചിലാണ്‌. എന്നാണ്‌ അമ്മയെപ്പോലെയിങ്ങനെ ചിറകുവിരിച്ച്‌ മേല്‍ക്കൂര തീര്‍ക്കാനാവുകയെന്ന്‌. ഇരതേടി അമ്മ മണ്ണില്‍ ചിക്കിച്ചികയുന്നതിനിടെ പാഞ്ഞു വരുന്ന കഴുകന്‍ കോഴിക്കുഞ്ഞുങ്ങളിലൊന്നിനെ റാഞ്ചിയെടുത്ത്‌ പറക്കും. അമ്മക്കോഴി കൊക്കിപ്പാറി ഉയരത്തില്‍ച്ചാടും. ആകാശത്തേക്കു കുതിക്കുന്ന കഴുകന്റെ ഉയരം കണ്ട്‌ തളര്‍ന്ന്‌ അമ്മ താഴോട്ടു പതിക്കും. തിരിച്ചു വന്ന്‌ ബാക്കിയുള്ള പിയോ പിയോകള്‍ക്ക്‌ അഭയം നല്‍കും. അമ്മയുടെ ചൂടേറ്റ്‌ പേടിച്ച്‌ ചുരുണ്ടുകൂടുന്ന കുഞ്ഞുങ്ങളപ്പോള്‍ പ്രതിജ്ഞ ചെയ്യും. ചിറകുമുളച്ചാല്‍ കഴുകന്റെ തല കൊത്തിക്കീറണമെന്ന്‌. പ്രതികാരത്തിനു കണ്ണും കരളുമുണ്ടാകില്ല. ഇരകളുടെ പ്രത്യയശാസ്‌ത്രമിതാണ്‌. എന്നാലും നിരപരാധികളെയും അപരാധികളെയും കുത്തിക്കീറാന്‍ ആരും അധികാരം നല്‍കിയിട്ടില്ല. ഒരു ശാസ്‌ത്രവും. ഓം ശാന്തി.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

എങ്ങനെയാണ്‌ ഇത്ര കഠിനമായ ജീവിതത്തെ വെറുക്കാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്നത്‌?നിങ്ങള്‍ മനുഷ്യവര്‍ഗത്തില്‍ പിറന്നവര്‍ തന്നെയോ?


:)

maash പറഞ്ഞു...

ആ പോട്ടം നല്ല പാങ്ങായിന് അബെ
http://www.mathrukavidyalayam.blogspot.com/

Movie Mazaa പറഞ്ഞു...

maashe,

aadyamayaanu njan ivide thankalude blogil! postukal okke vaayichu theerthu! nandi venam nandi, oru naalanchu thavana vaayikkukayundayi! valare nannayirikkunnu!

iniyum varaam kaavikekku...
puthuvalsaraashamsakal!
:)

Ashrafkevee പറഞ്ഞു...

Dear Kaavinte Kavalkaran,

Orupaadu naalayi Kaavu sandharshikanamenhu thonhunhu. Inhaane samayam kittiyath. Kaave niraye vibhavangalane, nerathe sandharshikanamayirunhu enhu thonhipoyi. enkilum vaikiyitilla. College campusinte orma vallatha oru thirinnu nottathileke kondupoyi.Murali jayichathu parannu, Kavukaran thottath parannilla. avideyane samarthyam. Ellam ugran.

Your well wisher
Ashraf K.V (Al Khoory)
ashrafkevee@gmail.com
Abu Dhabi.



എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍