നന്ദി വേണം...നന്ദി!
അമ്മിഞ്ഞക്കൊതി തീരാത്ത
പൈതങ്ങള്‍ക്ക്
ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയത്
ദാരിദ്ര്യത്തിന്റെ കൂടെപ്പിറപ്പുകള്
എന്നിട്ടവരും മരണത്തിന്റെകയ്‌പ്
രുചിച്ചുവത്രെ; മഹാമനസ്‌കര്‍!
ആരെയും കുറ്റം പറയാനാവില്ല
കുട്ടികള്‍ക്ക് ഐസ്‌ക്രീം
`അത്രേക്കും ഇഷ്‌ടായിര്‌ന്നല്ലോ...'
ഭര്‍ത്താവിനെയും മക്കളെയും
മണിമാളികയിലുപേക്ഷിച്ച്
അയല്‍ക്കാരന്‍ പയ്യന്റെ കൂടെ
പുറം കാഴ്‌ചകളുടെ
മനോഹാരിതയിലേക്ക് ഒളിച്ചോടിയത്
യൗവ്വനം വഴിമാറാന്‍
വിസമ്മതിക്കുന്ന മുപ്പത്തഞ്ചുകാരി...
ആരെയും കുറ്റം പറയാനാവില്ല,
യാത്ര അവളെ എപ്പോഴും മോഹിപ്പിച്ചിരുന്നല്ലോ...
പ്രിയപ്പെട്ടവരെ,
നിങ്ങളിന്നലെ വന്നെന്നെ തലോടിയപ്പോള്
സ്‌ക്രീന്‍ സേവര്‍ പോലെ ബാല്യകാലമെത്തി, മുന്നില്‍...
പിറുപിറുക്കലുകളിലൂടെ അനുഭവിച്ച
അന്നത്തെ ദാരിദ്ര്യം
മുന്നില്‍ ചമ്രംപടിഞ്ഞിരുന്നു
കഷ്‌ടപ്പാടേതോ റേഷന്‍ഷാപ്പിലെ
ക്യൂവില്‍ തളര്‍ന്നുവീണു...
ലോകത്തിന് ഐസ്‌ക്രീമിന്റെ
മധുരമായിരുന്നു അന്ന് പിടിവാശികള്‍ക്ക്
അപക്വതയുടെ കിതപ്പും.
നന്ദി പ്രിയപ്പെട്ടവരെ...
ഒരു കപ്പില്‍ പോലും വിഷം ചേര്‍ക്കാതെ
മതിവരോളം ഐസ്‌ക്രീം കോരിത്തന്നതിന്
പിന്നെ,
ഞങ്ങളെയുപേക്ഷിച്ചു
പ്രലോഭനങ്ങളുടെ പെരുമഴയത്ത്
ഒലിച്ചുപോകാത്തതിനും...
4 അഭിപ്രായങ്ങൾ:
കൊള്ളാം.
സ്വാഗതം
സ്വാഗതം സഖാവെ..
രണ്‍ടുപോസ്റ്റും വായിച്ചു , നന്നായിരിക്കുന്നു. പെറ്റ മണ്ണിനു പോറ്റാന്‍ കഴിവില്ലാത്തതുകൊണ്‍ടിവിടേക്കു പലായനം ചെയ്യപ്പെട്ടവരാണേറെയും. പോറ്റുന്ന മണ്ണിനെ പോക്കല്ലെ വെറുതെ. വിഷം നീട്ടിയ കരങ്ങള്‍തട്ടിനീക്കി യിവിടെയെത്തുന്നവര്‍ക്ക് അമ്ര്തേകിയില്ലെങ്കിലും അന്നമെങ്കിലുമേകാന്‍ തയാറായ ഒരുപാടു തിരക്കുകളുള്ള ഈയമ്മയെ പഴിക്കല്ലെ.
വായീ തോന്നുന്നത് കോതക്കു പാട്ട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ