2008, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

...അങ്ങനെ ഞാനൊരു തീവ്രവാദിയായി



വീട്ടുപറമ്പില്‍ കുഴികുത്തി ഇലയും ചുള്ളിക്കമ്പുകളുമിട്ട്‌ മൂടി
അയല്‍പക്കത്തെ ഔക്കറേയും രവിയേയും വീഴ്‌ത്തിയാണ്‌
ഞാനാദ്യം തീവ്രവാദം ആരംഭിച്ചത്‌
ആ വീഴ്‌ച കാണുമ്പോള്‍ കൈകൊട്ടിച്ചിരിക്കാന്‍
താജുവും ബീവിയും ഫൗസിയയുമൊക്കെയുണ്ടായിരുന്നു

നാലാം ക്ലാസ്സിലായിരുന്നപ്പോള്‍
ബെഞ്ചുകീറി ബ്ലെയ്‌ഡ്‌ വെച്ച്‌ ശംസുവിന്റെ ചന്തി കീറി
നല്ല രസമായിരുന്നു ഇരിക്കാന്‍ പറ്റാതെ എരിപിരികൊള്ളുന്ന
അവനെ കാണാന്

ഏഴാം ക്ലാസ്സില്‍ കോപ്പിയടി പിടികൂടി
ചൂരല്‍ക്കഷായം കുടപ്പിച്ചതിന്‌ പകരം വീട്ടാന്‍
ജേക്കബ്‌ മാഷിന്റെ വാടകവീട്ടില്‍ കയറി
മേഴ്‌സിട്ടീച്ചര്‍ കുളിക്കുന്നത്‌ ഒളിഞ്ഞുനോക്കി

ഒമ്പതില്‍ പഠിക്കുമ്പോള്‍ പ്രേമം നിരസിച്ച
സാജിദയെ അസംബ്ലിയില്‍ വെച്ച്‌ ചുംബിച്ചു
എന്ത്‌ മധുരമായിരുന്നുവെന്നോ
ആ ചുടുചുംബനത്തിന്‌

പത്തിലെ സംഭവമായിരുന്നു ചിരിക്ക്‌ വക,
ജീവശാസ്‌ത്ര പരീക്ഷയെഴുതുമ്പോള്‍
തലച്ചോറിന്റെ ചിത്രം കാണിക്കാന്‍
പറഞ്ഞപ്പോള്‍ സ്വന്തം തല തൊട്ടുകാണിച്ച
അബ്‌ദുല്ലയുടെ തലയിലേക്ക്‌ കോമ്പസ്‌ കുത്തിയിറക്കി
പൊട്ടന്‍,
ഇപ്പോഴും അവന്റെ തലയില്‍
അതിന്റെ പാടുണ്‍ടായിരിക്കും

പത്തില്‍ തോറ്റ്‌ ബോംബെയില്‍ ചെന്നാണ്‌
ഞാന്‍ ലോകത്തിന്റെ തീവ്രത ഏറ്റുവാങ്ങിയത്‌
യഥാര്‍ഥ മതവിശ്വാസി ചമയുന്നവര്‍
ചെവിയിലോതിയതൊക്കെ വേദാന്തമായി

അവിടെ നിന്ന്‌ കശ്‌മീരിലേക്ക്‌...

ഒടുവില്‍,
സ്വയമൊരു ബോംബായി പൊട്ടിച്ചിതറും വരെ
ഞാനായിരുന്നു എനിക്ക്‌ ശരി

ഇപ്പോള്‍ ഇവിടെ കിടന്നു വേവുമ്പോള്‍
ഞാന്‍ മാത്രം തെറ്റും

(സമര്‍പ്പണം: തീവ്രവാദത്തിന്റെ ഇരകളായ ലോകത്തെ ആയിരക്കണക്കിന്‌ നിരപരാധികള്‍ക്ക്‌)

7 അഭിപ്രായങ്ങൾ:

കാവിലന്‍ പറഞ്ഞു...

മനുഷ്യന്‌ മനുഷ്യനെ സ്‌നേഹിക്കാന്‍ മാത്രം സാധിക്കുന്ന ഒരു ലോകത്തിനായുള്ള കാത്തിരിപ്പോടെ...

ശ്രീ പറഞ്ഞു...

നല്ല ചിന്തകള്‍ മാഷേ... ഇഷ്ടമായി.
:)

smitha adharsh പറഞ്ഞു...

ഇത്രയൊക്കെ കൈയിലുണ്ടായിരുന്നോ?

അജ്ഞാതന്‍ പറഞ്ഞു...

nice topic...... ! hope every one who is into terrorism get this message.....!

അജ്ഞാതന്‍ പറഞ്ഞു...

great thghts... hv a BLAST

കാവിലന്‍ പറഞ്ഞു...

`കമന്റടിച്ച' എല്ലാവര്‍ക്കും ആദ്യമായി നന്ദി.
എന്നെ ഉള്‍പ്പെടുത്തിയ കേരള ഇന്‍സൈഡ്‌ സൈറ്റിന്‌ ഏറെ നന്ദി.
ബ്ലോഗിലെഴുതുന്നത്‌ ഭാവനയാകാമെന്ന്‌ സ്‌മിത മനസ്സിലാക്കുമല്ലോ.
ശ്രീ, ഇര്‍ഫാന്‍ ഹനീഫ്‌, റാന്‍ബാക്‌സി ന്യൂയോര്‍ക്ക്‌, തറവാടി, ലക്ഷ്‌മി എന്നിവരുടെ നല്ല വാക്കുകള്‍ക്കും അര്‍ഥഗര്‍ഭമായ ചിഹ്നങ്ങള്‍ക്കും നന്ദി.
എങ്കിലും പറയട്ടെ, നമ്മള്‍ കേരളീയര്‍ ഏറെ ഭയക്കേണ്ടുന്ന ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയുണ്ടാകുമെന്നായിരുന്നു ഈയുള്ളവന്റെ കണക്കുകൂട്ടല്‍. ബ്ലോഗന്മാരും ആരെയെങ്കിലും ഭയക്കുന്നുണ്ടോ ആവോ?

Unknown പറഞ്ഞു...

കൊള്ളാം



എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍