2008, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

തറവാട്‌



ഇമകള്‍ തുറന്ന്‌ ലോകത്തെ
ഒരു നോക്ക്‌ കാണാതെ തിരിച്ചുപോയ
കുഞ്ഞു പെങ്ങള്‍.
തടിച്ച പടിവാതില്‍ കടന്ന്‌
ദൂരെ, കിഴക്ക്‌ കച്ചവടത്തിനായ്‌
കാല്‍നട യാത്ര പുറപ്പെടുന്ന വാപ്പ.
`ടോമീ'ന്ന്‌ വിളിക്കുമ്പോള്‍
എവിടെ നിന്നോ വാലാട്ടിക്കൊണ്ട്‌
ഓടിയെത്തുന്ന,
ഒരു രാത്രി അടുക്കള ഭാഗത്ത്‌ വന്ന്‌
നിര്‍ത്താതെ കുരച്ച്‌, തൊട്ടപ്പുറത്തെ
കിണറ്റിന്‍കരയില്‍ പോയി
മരിച്ചു കിടന്ന വളര്‍ത്തു പട്ടി.
എത്രയോ തവണ ചാക്കിലാക്കി കൊണ്ടുവിട്ടിട്ടും
നേരമിരുട്ടുമ്പോഴേക്കും മടങ്ങിയെത്തുന്ന
കറുമ്പിപ്പൂച്ച.
സ്‌കൂള്‍ വിട്ടെത്തിയാലുടന്‍ ഉമ്മ
അന്വേഷിക്കാന്‍ പറഞ്ഞയക്കുന്ന
പൂവാലിപ്പശു.
നേരന്തിയോളം നെല്‍വയലില്‍ പണിയെടുത്ത്‌
തിരിച്ചു വന്നാല്‍ ആനയെപ്പോലെ
പുറത്തേറ്റി പറമ്പ്‌ ചുറ്റുന്ന പോത്തുകള്‍.
മുറ്റത്തെ ആലയില്‍ പോത്തുകളെ ലാളിച്ച്‌
`സുര്‍ഗിപ്പൂന്റടീല്‌ പോവൂല ഞാന്‌
സുര്‍ങ്കിപ്പൂവൊന്ന്‌ ചൂടൂല ഞാന്‌
അയ്യയ്യേ.. സുര്‍മാണീ
പൂവേ മണക്ക്‌ന്ന്‌..'
എന്ന്‌ ഉറക്കെ പാടുന്ന ഉസ്‌മാന്‍.
നിറമുള്ള കുട്ടിക്കഥകളുടെ
രാജകുമാരന്‍ ശരീഫ്‌ മുഹമ്മദ്‌.
`തെങ്ങീ കേറേണ്ടുമ്മാ...'ന്ന്‌ ചോദിച്ച്‌
മുടന്തി മുടന്തിയെത്തുന്ന കുടിയന്‍ സേകു.
മരത്തില്‍ ഉന്തുവണ്ടിയാക്കിത്തന്ന ആദൂര്‍ മമ്മദ്‌.
നവരാത്രിക്ക്‌ പെണ്‍വേഷം കെട്ടി വന്ന്‌
`സുബ്ബീ ഹരെ സുബ്ബീ...
ചക്ക മദീന, ബാര ബഞ്ചാര...'ന്ന്‌
പാടി നൃത്തം വെയ്‌ക്കുന്ന കിട്ടപ്പേട്ടന്‍.
പഴന്തുണി ഭാണ്‌ഡത്തില്‍ എന്തെല്ലാമോ കുത്തിനിറച്ച്‌
`എളേമ്മാ..'ന്ന്‌ വിളിച്ചു വന്ന്‌
പൂമുഖത്തെ മൂവാണ്‍ടന്‍ മാവിന്റെ
തണല്‍വീണ സിമന്റു തിട്ടയില്‍
കൂര്‍ക്കം വലിച്ചുറങ്ങുന്ന കുഞ്ഞാലി.
മുറ്റത്ത്‌ കൂട്ടിയിട്ട നെല്ല്‌ പറയില്‍ അളക്കുമ്പോള്‍
`ഒഞ്ച്‌, റഡ്ഡ്‌, മൂറ്‌..' എന്നെണ്ണി
രസിപ്പിക്കുന്ന മഞ്ചു.
കറ്റകള്‍ മുറ്റത്തെത്തിച്ച്‌
തുളുവില്‍ കലപില സംസാരിക്കുന്ന
സീതുവും കമലയും ലക്ഷ്‌മിയും.
സോപ്പു ചീപ്പ്‌ കണ്ണാടി കരിവള കണ്‍മഷി
ഇരുമ്പു പെട്ടിയില്‍
ചുമന്നെത്തുന്ന പെട്ടിക്കാരന്‍ മമ്മുച്ച.
പൂര്‍വികരുടെ അറിയാത്ത ഗന്ധമുള്ള
വലിയ മരക്കപ്പാട്ട്‌.
അട്ടത്ത്‌ പോയകാല സമൃദ്ധിയോര്‍ത്ത്‌ പൊടിപിടിച്ചു കിടന്ന
പത്തായം.
ചിതലുകള്‍ നക്കിത്തുടക്കുന്ന
നൂറുകണക്കിന്‌ പത്രമാസികകള്‍.
ഉപ്പയുടെ കൈയക്ഷരമുള്ള
കൊച്ചു നോട്ടുപുസ്‌തകം.
ഉത്തരത്തില്‍ വിശ്രമിക്കുന്ന നൂറായിരം
പല്ലി, പാറ്റ, കൂറ...

പൊളിക്കുമ്പോള്‍ വാശിക്കാരനായ
കുട്ടിയെപ്പോലെ നിലത്ത്‌ വീണ്‌ കരയുന്നത്‌
തറവാട്‌ വീട്‌ തന്നെയാണ്‌.

15 അഭിപ്രായങ്ങൾ:

ശ്രീജ എന്‍ എസ് പറഞ്ഞു...

verukal nashtamavunnathinte vedana...nashtamayavarkkum mathram thirichariyan kazhiyunnu...nannayi ezhuthi..ashamsakal

siva // ശിവ പറഞ്ഞു...

ഈ ചിത്രവും വരികളും എന്തൊക്കെയോ ഓര്‍മ്മപ്പെടുത്തുന്നു....നന്ദി....

തറവാടി പറഞ്ഞു...

നൊസ്റ്റാള്‍ജിക്.

മുസാഫിര്‍ പറഞ്ഞു...

പൊളിക്കുകയാണ് അല്ലെ , കഷ്ടം !

ശ്രീ പറഞ്ഞു...

തറവാടിനെ ചുറ്റിപ്പറ്റിയുള്ള നല്ല ഓര്‍മ്മകള്‍... മാഷേ...

പൊളിയ്ക്കുകയാണല്ലേ... :(

കാവിലന്‍ പറഞ്ഞു...

തറവാട്‌ വീട്‌ പൊളിക്കുന്നതിലുള്ള വേദന ശ്രീദേവി പറഞ്ഞപോലെ, വിവരണാതീതമാണ്‌. അതെന്നോടൊപ്പം പങ്കുവെയ്‌ക്കാന്‍ സന്മനസ്സ്‌ കാണിച്ച ബ്ലോഗ്‌ സുഹൃത്തുക്കള്‍ ശ്രീദേവി, ശിവ, തറവാടി, മുസാഫിര്‍, ശ്രീ... എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി.
ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. കുടുംബത്തിലെ ആര്‍ക്കും പൊളിക്കുവാന്‍ താത്‌പര്യമുണ്‍ടായിരുന്നില്ല. ഇരുട്ടു വീണ കൊച്ചു മുറികള്‍, ചിതലുകളുടെ വല്ലാത്ത ശല്യം, മഴക്കാലത്ത്‌ ഭയങ്കര ചോര്‍ച്ച... എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞു വീഴാവുന്ന അവസ്ഥ. ഏഴ്‌ പതിറ്റാണ്‍ടിലധികമൊക്കെ, മണ്ണും കുമ്മായവുമടങ്ങിയ പ്രത്യേക മിശ്രിതം കൊണ്‍ട്‌ പണിത ഒരു വീടിന്‌ പിടിച്ചു നില്‍ക്കാനാവില്ലല്ലോ. തച്ചുശാസ്‌ത്രം അത്‌ വിധിക്കുന്നുമില്ല.
ചുരുക്കിപ്പറഞ്ഞാല്‍, സാഹചര്യ സമ്മര്‍ദ്ദം കൊണ്‍ട്‌ പൊളിക്കേണ്‍ടി വന്നു. വ്യക്തിപരമായി എനിക്ക്‌ നഷ്‌ടപ്പെടുന്നത്‌ ജീവിതത്തിലെ ഏറ്റവും മധുര സ്‌മൃതികളിലെ പ്രധാന കഥാപാത്രത്തേയാണ്‌. എന്റെ ബാല്യവും കൗമാരവുമൊക്കെ മൂവാണ്‍ടന്‍ മാവിന്‍ നിഴലുകള്‍ വീഴുന്ന ആ മുറ്റത്ത്‌ ഒളിച്ചുകളിക്കാന്‍ വേണ്‍ടി എന്നെ പ്രതീക്ഷിച്ച്‌ നില്‍പ്പുണ്‍ടായിരിക്കാം എന്ന്‌ വെറുതെ കരുതട്ടെ.
നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

Ini aa Poomugath irikkan pattillalo ennulla oru vishamamund.. ellam nalladinu vendiyanallo..

Unknown പറഞ്ഞു...

gathakaala smaranakal vismarikkunna
iee nottaandil ningaleppolullavar
undennullathu aaswaasam thanne

irfan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
irfan പറഞ്ഞു...

Adipoli blog .... a photo kanumbol orutharam nostalgic feeling varunnu....

അജ്ഞാതന്‍ പറഞ്ഞു...

ere vykiyannu nhan unarunnathu pandokke. ippol nerethe unerendi varunnu. unarvinum urakkthinumidayile nimishangallillannu nhan jiivikkunnthu. athoru prapanja sathyamalle ennu chodichekkam .pakshe urakkam ennathu kevalamaya urakkamlla. ariyatha allenkil arivinte lokathekkulla urakkamanennu parayumbol alpam lajja thonnunnu. kavil blog kanumbul nhan unarnnu thanne nilkunnu ennu thonnunn. manass marubhoomiavathirikkan kavil venam. kavitha venam. ella thurannu parayanulla arjavam venam premavum virahavum venam. romantic avatha oral ii lokathu jiivikkan arhatah illathayallanennu nhan ennu viswasikkunn

sadik kavilinte gadhya kavithakallil eviteyo ente oru manssu ariyathe vingunnudu. thonnalakam angine avtte ennu karuthunnu em

അജ്ഞാതന്‍ പറഞ്ഞു...

Sadik Kavil,
Really Nostalgic.. The feelings which will not be returned ever by the Time are hunting us ever..
But, Let us keep even the memories and let us remind our next generation about the virtues and noble feelings which kept us balnced ever..
Waiting for more..

Joy Mathew പറഞ്ഞു...

ദു;ഖം ഘനീഭവിച്ച ഒരു ഹ്രദയം
ഞാന്‍ നിനക്കായി കരുതിവെക്കുന്നു
ഓര്‍മ്മകളുടെയും
ഏകാന്തസൌഹ്രദത്തിന്‍ടെയും
കരുണമയമായ ദിനങള്‍ക്ക്
രക്തത്തില്‍ പണിതുയര്‍ത്തിയ
ഒരു വാക്ക്
ഞാന്‍ നിനക്കായി കരുതിവെക്കുന്നു
വെയിലുംമഴയുമേറ്റ് ശുന്യമായ് പോയ
കാത്ത്നില്‍പ്പുകള്‍ക്ക്

നിറംമങിയ ഒരാകാശം
വശംകെട്ട ഒരു ഭൂമി
തളിരിടാത്ത ഒരു മരം

ഇല്ലയ്മയുടെ ഉളികൊണട്
ഉരുക്കിയെടുത്ത
ഒരു കല്‍ക്കുരിശും
കഠാരയും
ഞാന്‍ നിനക്കായി കരുതുന്നു

ഞാന്‍ ജീവിച്ചിരുന്നുവോ
എന്ന എന്‍ടെതന്നെ സംശയനിവ്ര്ത്തിക്ക്.

joy mathew-the sailor

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

നല്ല എഴുത്തും കുറെ നന്മ നിറഞ്ഞ ഓര്‍മ്മപ്പെടുത്തലുകളും...
ആശംസകള്‍...

കാവിലന്‍ പറഞ്ഞു...

🙏🏾



എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍