2008, ജൂൺ 26, വ്യാഴാഴ്‌ച

ഏഴാം ക്ലാസ്സ്‌


സീന്‍ ഒന്ന്‌


നാട്ടിന്‍പുറത്തെ ചായക്കട.


ഒരാള്‍ പത്രം വായിച്ചുകൊണ്‍ടിരിക്കുന്നു.`

`ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠ പുസ്‌തകത്തില്‍ മതവിരുദ്ധത...

പാഠപുസ്‌തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ നിരവധി വിദ്യാര്‍ത്ഥി,

യുവ രാഷ്‌ട്രീയ, മത സംഘടനകള്‍ വന്‍ പ്രതിഷേധം നടത്തുന്നു.

നഗരങ്ങളിലെങ്ങും സംഘര്‍ഷം...''


കടക്കാരന്‍ രാമുണ്ണിനായര്‍:

``അല്ലിക്കാ എന്തോന്നാ ഈ മതവിരുദ്ധായിട്ട്‌ പൊത്തകത്തിലുള്ളേ...?''


``ഓ എനിക്കറീല്ല, അതൊന്നും ഞമ്മള്‌ ബായിച്ചിട്ടില്ല....ഇന്ന്‌ ഹര്‍ത്താലുണ്‍ടോന്നറിയാനാ ഞമ്മള്‌ പേപ്പര്‍ നോക്കാറ്‌...


രംഗത്ത്‌ ഒരു നേതാവെത്തുന്നു. ഇതേ വിഷയത്തില്‍ പ്രതിഷേധ പ്രകടനത്തിന്‌ പോവുന്ന വഴി ഒരു ചായ കുടിക്കാന്‍ കയറിയതാണ്‌ പുള്ളി.


പത്രം വായിച്ചുകൊണ്‍ടിരുന്നയാള്‍:


``ദാ നേതാവെത്തി.. നമുക്ക്‌ അദ്ദേഹത്തോട്‌ ചോയിക്കാം... ''


``അതെ അതെ...''


``അല്ല നേതാവേ, ഇത്രമാത്രം മതവിരുദ്ധമായി എന്തോന്നാ പൊത്തകത്തിലുള്ളേ...''


നേതാവ്‌:

``ങേ...!! അത്‌ പിന്നെ, ഭയങ്കര പ്രശനമല്ലേ.. അടിമുടി മതവിരുദ്ധം... ഇങ്ങനെ പോയാല്‍ ഇവര്‍ കുട്ട്യോളെ മതം പോലും സ്‌കൂളില്‍ മാറ്റില്ലേ എന്നാ നമ്മള്‌ ചോയിക്കാനാഗ്രഹിക്കുന്നത്‌...''


പത്രം വായിച്ചിരുന്നയാളും കടക്കാരനും മറ്റുള്ളവരും പരസ്‌പരം മുഖം നോക്കിയിരുന്നു പോയി.ഒറ്റയിറക്കിന്‌ ചുടുചായ കുടിച്ച്‌ കാശ്‌ കൊടുത്ത്‌ നീങ്ങുമ്പോള്‍ നേതാവ്‌:


``ക്ഷമിക്കണം...സുഹൃത്തുക്കളെ... ഇത്തിരി തെരക്കുണ്‍ട്‌...''

(വൈകിയാല്‍ പ്രകടനം മറ്റാരെങ്കിലും ഉദ്‌ഘാടനം ചെയ്‌തേക്കും).


വേഗതയില്‍ നടന്നു നീങ്ങുമ്പോള്‍ നേതാവിന്റെ ആത്മഗതം:

`അലവലാതികള്‍.. രാവിലെ തന്നെയെത്തി പത്രോം വായിച്ചോണ്‍ടിരുന്നോളും... വേറെ പണിയൊന്നുമില്ലേ ഇവന്മാര്‍ക്ക്‌... ഏഴാം ക്ലാസ്സിലെ പൊത്തകം ഞാന്‍ വായിക്കാന്‍...

എന്റെ പട്ടി വായിക്കും.. പണ്‍ട്‌ പോലും വായിച്ചിട്ടില്ല.. വായിച്ചിരുന്നേല്‍ എന്നേ ഏഴാം ക്ലാസ്സ്‌ പാസ്സാകുമായിരുന്നേനെ... ഹല്ല പിന്നെ.....'

3 അഭിപ്രായങ്ങൾ:

siva // ശിവ പറഞ്ഞു...

ആ രാഷ്ട്രീയ നേതാവ് ആളു കൊള്ളാം....

ചായക്കടയുടെ ആ ചിത്രം ഇഷ്ടമായി.

ദയവായി വേഡ് വെരിഫിക്കേഷന്‍ മാറ്റൂ. അത് കമ്മന്റ് ചെയ്യാന്‍ തടസ്സമാവുന്നു.

സസ്നേഹം,

ശിവ

ശ്രീ പറഞ്ഞു...

"ഏഴാം ക്ലാസ്സിലെ പൊത്തകം ഞാന്‍ വായിക്കാന്‍... എന്റെ പട്ടി വായിക്കും.. പണ്‍ട്‌ പോലും വായിച്ചിട്ടില്ല.. വായിച്ചിരുന്നേല്‍ എന്നേ ഏഴാം ക്ലാസ്സ്‌ പാസ്സാകുമായിരുന്നേനെ... ഹല്ല പിന്നെ..."

അതു കലക്കീട്ടോ മാഷേ.
:)

Unknown പറഞ്ഞു...

sree paranha pole avasanathe aa varikalanu kalakkiiyathu.

GOOD



എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍