2008, ജനുവരി 22, ചൊവ്വാഴ്ച

കഷണ്ടി


ലയിലെ കഷണ്ടി കാര്യമാക്കേണ്ട

പിന്നില്‍ ബാക്കിയുള്ള നാരുകള്‍ എണ്ണയില്‍കുളിപ്പിച്ച്‌

മുന്നിലേക്ക്‌ ഒരേറ്‌-അത്രേള്ളൂ കാര്യം


മനസ്സിന്‌ കഷണ്ടി ബാധിക്കാതെ നോക്കണം

ഇല്ലേല്‍ വിഗ്‌ വെയ്‌ക്കാന്‍ പോലും സാധിക്കില്ല

ജന്മനാ കഷണ്ടി ബാധിച്ച മരുഭൂമി

ശരീരത്തിന്‌ കഷണ്ടി പ്രത്യേകിച്ച്‌ ബാധിക്കേണ്ടതില്ല


കഷണ്ടിക്കും ഒരു ഭംഗിയുണ്ടെന്ന്‌

കഷണ്ടിയും ഒരു ഫാഷനാണെന്ന്‌

സൈകതഭൂവിലെത്തിയിട്ടും മനസ്സിലാക്കാത്തവര്‍ മണ്ടന്മാര്‍;

അവരെപ്പോഴും മുടി വീണ്ടും തളിര്‍ക്കുമെന്ന്‌

വെറുതെ സ്വപ്‌നം കാണുന്നു

5 അഭിപ്രായങ്ങൾ:

നജൂസ്‌ പറഞ്ഞു...

നന്മകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

സ്വപ്നം കാണുന്നത് നല്ലതാ

ശ്രീ പറഞ്ഞു...

മാഷേ...

ഇതു വീണ്ടും പോസ്റ്റിയതാണോ?

കാവിലന്‍ പറഞ്ഞു...

കഷണ്ടിയെ കുറിച്ചൊരു കവിത എഴുതണം എന്ന് വിചാരിച്ചതെ ഉള്ളു .അപ്പോള്‍ കവിത പുറത്തു വന്നു .ഗള്‍ഫില്‍ വെച്ചു എനിക്ക് കഷണ്ടി ഇല്ലായിരുന്നു . ഇവിടെ വന്നു രണ്ടു വര്‍ഷം ആയില്ല അതിന്നുമുന്പ് ഉള്ള മുടി എല്ലാം പോയി
നന്നായിരിക്കുന്നു

January 20, 2008 11:46 AM


Sreenath's said...
വന്നത്‌ വന്നു. ഇനി അത്‌ എല്ലാരോടും വിളിച്ച്‌ കൂവി നടന്നാലോ....

January 20, 2008 7:52 PM


ശ്രീ said...
“മനസ്സിന്‌ കഷണ്ടി ബാധിക്കാതെ നോക്കണം”

അതു തന്നെ.
:)

January 20, 2008 8:09 PM


ഹരിത് said...
കഷണ്ടി ഫാഷനാണെങ്കില്‍ മനസ്സിലും വന്നോട്ടെ! മനസ്സില്‍ പൂപ്പുപിടിക്കാതിരുന്നാല്‍ മതി

January 21, 2008 1:15 AM


പ്രയാസി said...
എല്ലാ കഷണ്ടിക്കാരും ഇതു തന്നെയാ പറയുന്നത്..!

കഷണ്ടി ഫാഷനാന്ന്..!

January 21, 2008 4:30 AM


ചന്തു said...
ഇതാണോ കഷണ്ടിമരുന്ന്‌

January 21, 2008 5:06 AM


ശ്രീവല്ലഭന്‍ said...
ഒരഞ്ചു കൊല്ലം കൂടി കഴിയുമ്പോള്‍ കഷണ്ടി ഫാഷന്‍ ആകും. തീര്‍ച്ച!

January 21, 2008 6:17 AM


ഏ.ആര്‍. നജീം said...
ഹഹാ...അപ്പോ കാപ്പിലാനു കഷണ്ടി നന്നായി വന്നു എന്നു സാരം.. :)

പണം പുല്ലടേ...പക്ഷേ എനിക്കില്ലടേ എന്നു പറയുന്നത് പോലുണ്ട്...

(ഒരു അര കഷണ്ടിക്കാരന്റെ ആത്മഗതം )

January 21, 2008 1:04 PM


കാവിലന്‍ said...
ബൂലോഗ ബ്ലോഗര്‍മാരില്‍ ഭൂരിഭാഗത്തിനും കഷണ്ടിയുണ്ടെന്നറിയുന്നതില്‍ എനിക്ക്‌ സന്താപവും ഹെയര്‍ ഫിക്‌സിംഗ്‌ കമ്പനിക്കാര്‍ക്ക്‌ സന്തോഷവുമുണ്ട്‌.

പിന്നെ, കാപ്പിലാന്റെ അവസരം നഷ്‌ടപ്പെടുത്തിയതില്‍ ഖേദമുണ്ട്‌. ഒരു കാര്യം പറഞ്ഞോട്ടെ, കവിത ഇപ്പോള്‍ എന്ത്‌ കുന്തത്തെക്കുറിച്ചുമാവാമല്ലോ(അതല്ലേ ഞാനും കളത്തിലിറങ്ങിയത്‌).

യഥാര്‍ത്ഥത്തില്‍ എനിക്ക്‌ കഷണ്ടിയില്ല ശ്രീശാന്തേ... ഇല്ലേ എന്നു ചോദിച്ചാല്‍ ഒരിത്തിരി.
ഇത്തിരിയാണോ എന്നു ചോദിച്ചാല്‍ ങാ... കുറച്ചുണ്ട്‌. ഹെയര്‍ ഫിക്‌സിംഗ്‌ ഷോപ്പ്‌ നടത്തുന്ന ഒരാള്‍ എന്നെ എപ്പോഴും സൂക്ഷിച്ചു നോക്കുന്നു. എന്തിനാണെന്ന്‌ ഊഹിക്കാമോ?

ശ്രീയോട്‌ യോജിക്കുന്നു.

പൂപ്പല്‍ തുടച്ചു കളയാം, കഷണ്ടി പറ്റില്ലല്ലോ പച്ചേ...(ഹരിതേ).

കഷണ്ടി ഫാഷനാക്കുന്നവരുമുണ്ട്‌ പ്രയാസീ... കണ്ടിട്ടില്ലേ, മുഴുവന്‍ വടിച്ച്‌ കളഞ്ഞ്‌ എപ്പോഴും മൊട്ട.

ചന്തൂ, ഇനി അസൂയക്കേ മരുന്നു വേണ്ടൂ എന്നാ ഒരു ഹെയര്‍ഫിക്‌സിംഗ്‌ കമ്പനി പരസ്യം.

(ശ്രീ)വല്ലഭന്‌ പുല്ലും ആയുധം. കഷണ്ടി വന്നാല്‍ അതും.

അര കഷണ്ടി ഉടന്‍ മുഴു കഷണ്ടിയാക്കോളും നജീമേ, ബേജാറു വേണ്ട.
-കാവിലാന്‍

PP പറഞ്ഞു...

Thudakkam Gambheeramayi, pinneed moshamayi ennalla ketto....



എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍